Wednesday, September 25, 2024

Paradise Film

 



ഇന്ന് കുറച്ചു സമയം കിട്ടിയപ്പോൾ കുറച്ചു പഴയ ഒരു മലയാളം സിനിമ കാണാനിടയായി. പാരഡൈസ് എന്ന സിനിമ. വലിയ പ്രതീക്ഷ ഒന്നും ഇല്ലാതെ സമയം കളയാൻ കണ്ടതാണെങ്കിലും ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു സിനിമ. തനിക്കേറ്റവും വേണ്ടപ്പെട്ട ഒരാൾ സ്വന്തം മൂല്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങൾ ചെയ്യുമ്പോൾ ദർശനയുടെ കഥാപാത്രം ആദ്യം ദുഖവും യോജിപ്പില്ലായ്മയും പ്രകടിപ്പിക്കുന്നുണ്ട്. ശ്രീലങ്കയിലെ യാത്രക്കിടയിൽ വിലപ്പെട്ട സാധനങ്ങൾ മോഷ്ടിച്ചുവെന്നു കരുതുന്ന ഒരാൾ പോലീസിന്റെ കയ്യാൽ കൊല്ലപ്പെടുന്നതാണ് ആദ്യത്തെ പ്രശ്‌നം. അവർ ആണ് അത് ചെയ്തതെന്ന് ഭർത്താവിന് ഏറക്കുറെ ഉറപ്പുണ്ടെങ്കിലും അത് തെറ്റാകാനും സാധ്യതയുണ്ടെന്നും അങ്ങനെയെങ്കിൽ അത് ക്രൂരതയാണെന്നും ആണ് ഭാര്യയുടെ അഭിപ്രായം. നിവൃത്തിയില്ലാതെ അവരും ഭർത്താവിനോടൊപ്പം പോലീസ് സ്റ്റേഷനിൽ ഒക്കെയുണ്ട്. കള്ളനെന്നു കരുതിയ ആളെ ആശുപത്രിയിലാക്കാനും ഒക്കെ സഹായിക്കണം എന്നുള്ള അവളുടെ താല്പര്യം കൊണ്ട് ആയാലും സഹകരിക്കുന്നു. അയാൾ അപ്പോളും കരുതുന്നത് അവർ കുറ്റക്കാരാണെന്നാണ്. പിന്നീട് കള്ളന്മാരിൽ ഒരാൾ മരിക്കുന്നതോടെ അത് പാവപ്പെട്ടവർക്കെതിരെയുള്ള അക്രമമായി തോട്ടം തൊഴിലാളികൾ കരുതി. അവരുടെ ആക്രമണത്തെ ചെറുക്കുന്ന റോഷന്റെ കഥാപാത്രം ഇവരുടെ ഒക്കെ രക്ഷക്ക് വേണ്ടി തൊഴിലാളികളെ വേടി  വെക്കുന്നതും അയാളെ ഭാര്യ തന്നെ വെടിവെച്ചു കൊള്ളുന്നതും ആണ് പിന്നീടുള്ള കഥ. ഇതിനൊക്കെ സാക്ഷിയായിരുന്നു ആൾ അവൾക്കു അനുകൂലമായി മൊഴി കൊടുക്കുന്നത് കൊണ്ട് അവൾ കേസിൽ നിന്നും ഒഴിവാക്കപ്പെടുന്നു. സാധാരണ ഗതിയിൽ പ്രതികരിക്കാതെ ഭർത്താവിനൊപ്പം നിൽക്കുകയാണ് സാധാരണ നമ്മൾ കാണുന്ന ഭാര്യമാർ ഒക്കെ. ഇവിടെ ആ കഥാപാത്രം വ്യത്യസ്തമാകുന്നത്, തെറ്റ് ചെയ്ത ആൾ ഭർത്താവാണെങ്കിലും അതിന്റെ കാരണങ്ങൾ ഒക്കെ ന്യായീകരിക്കാവുന്നതാണെങ്കിലും തനിക്കു കൂടെ വേണ്ടിയാണു തെറ്റ് ചെയ്യുന്നതെങ്കിലും ക്രൂരതയ്ക്ക് കൂട്ട് നിൽക്കാത്ത സ്ത്രീ കഥാപാത്രം ദർശന നന്നായി അഭിനയിച്ചു. ദൃശ്യം സിനിമയിലെ പ്രമേയം തെറ്റ് ചെയ്തത് സ്വന്തം കുടുംബത്തെ രക്ഷിക്കാൻ ആയിട്ടും ജനം മോഹൻലാലിന്റെ കഥാപാത്രത്തോടൊപ്പം നിന്നു. ഇവിടെ അവൾ ചെയ്യുന്നത് കൊലപാതകം ആണെങ്കിലും കൊല്ലപ്പെടുന്നത് ഭർത്താവാണെങ്കിലും എവിടെയോ അവൾ ശരിയാണെന്ന് നമുക്ക് തോന്നിപ്പോകും. നിസ്സഹായരായ ആളുകൾക്കെതിരെ അക്രമം നടക്കുമ്പോൾ അതിനെ അക്രമം കൊണ്ട് നേരിട്ടാലും തെറ്റില്ലെന്ന് എനിക്ക് തോന്നുന്നു. മൂല്യങ്ങളെ വീണ്ടും ഉരച്ചു നോക്കി പുനർ നിർണയം നടത്താൻ പ്രേരിപ്പിക്കുന്ന സിനിമയോ കഥയോ ഒക്കെ വല്ലപ്പോഴും എങ്കിലും കിട്ടുന്നത് നന്നായി എന്ന് തോന്നി.